റോഷൻ മാത്യുവിന് ആദരമായി ചത്താ പച്ച ക്യാരക്ടർ പോസ്റ്റർ
ഇന്ത്യൻ സിനിമയിൽ 10 വർഷം പൂർത്തിയാക്കുന്ന റോഷൻ മാത്യുവിന് ആദരമായി ചത്താപച്ച.. ദ റിംഗ് ഒഫ് റൗഡീസ് എന്ന ചിത്രത്തിൽ വെട്രി എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചത്താപച്ചയുടെ എനർജിയും വൈകാരികതയും പ്രതിഫലിക്കുന്നതാണ് പോസ്റ്റർ. തീർച്ചയായും വെട്രി പ്രവചനാതീതവും മൂർച്ചയേറിയതുമായ കഥാപാത്രം ആയിരിക്കും.
നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, വിശാഖ് നായർ, ഇഷാൻ ഷൗഖത്ത് എന്നിവരുടെ പ്രകടനവും തീവ്രത കൂട്ടും എന്നതിൽ സംശയമില്ല. രചന: തനൂപ് തൈക്കൂടം, ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ് രാധാകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന ചിത്രം പൂർണമായും റസിലിംഗ് പശ്ചാത്തലം ആണ്. പ്രശസ്ത സംഗീതജ്ഞരായ ശങ്കർ - എഹ്സാൻ - ലോയ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മുജീബ് മജീദ്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ. ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെറർ ഫിലിംസ്, പി.വി.ആർ ഐനോക്സ് ദ പ്ളാട്ട് പിക്ചേഴ്സ് എന്നിവരാണ് വിതരണ പങ്കാളികൾ. ജനുവരിയിൽ ലോകമെമ്പാടും തിയേറ്ററിൽ റിലീസ് ചെയ്യും.