എട്ട് വർഷം, 3215 ദിവസം, രാജ്യം മുഴുവൻ ഡിസംബർ 12ലേക്ക്

Tuesday 09 December 2025 1:11 AM IST

രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷമാണ് വിധിവരുന്നത്. നടൻ ദിലീപ് കേസിൽ കുറ്റക്കാരനാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കിയത്. എന്നാൽ പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞു. അതിനാൽ പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത.