ഭിന്നശേഷി വാരാഘോഷം സമാപനം
Monday 08 December 2025 8:27 PM IST
കാഞ്ഞങ്ങാട് : ഹൊസ്ദുർഗ്ഗ് ബി.ആർ.സിയുടെ ലോക ഭിന്നശേഷി വാരാചരണ സമാപിച്ചു ഐ.പി. ആരോമൽ , വൃന്ദ രാജൻ ,യഥുന മനോജ്, കെ.സനോജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സാമൂഹിക പുരോഗതിക്കായി ഭിന്നശേഷി സമൂഹത്തെ വളർത്തുക എന്നതാണ് ഈ വർഷത്തെ സന്ദേശം എ.ഇ.ഒ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കണ്ണൻ പാർത്ഥസാരഥി, സ്പെഷൽട്രയിനിംഗ് കോളേജ് അദ്ധ്യാപിക പി.ജെ.ബിൻസി എന്നിവർ സംസാരിച്ചു. കാസർകോട് സ്പെഷൽ ടീച്ചർ ട്രയിനിംഗ് സെന്ററിലെ അധ്യാപക വിദ്യാർത്ഥികളുടെ സംഗീത ശിൽപം അരങ്ങേറി. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷി കലാകാരൻമാരുടേയും ബി.ആർ. സി പ്രവർത്തകരുടെയും കലാപരിപാടികൾ അരങ്ങേറി. ചടങ്ങിന് ഹോസ്ദുർഗ്ഗ് ബി.പി.സി സനിൽകുമാർ വെള്ളുവ സ്വാഗതവും സുമ ടീച്ചർ നന്ദിയും പറഞ്ഞു.