അലങ്കാര ഗോപുരത്തിന് കാൽ നാട്ടി
Tuesday 09 December 2025 3:17 AM IST
ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള അലങ്കാര ഗോപുരത്തിന്റെ കാൽനാട്ട് കർമ്മം ആലപ്പുഴ സബ് കളക്ടർ സമീർ കിഷൻ നിർവഹിച്ചു. 17 മുതൽ 27 വരെ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് ശ്രീനാരായണ ഗുരു സ്റ്റാച്യുവിന് സമീപം ഭീമ ആൻഡ് ബ്രദർ വകയായാണ് അലങ്കാര ഗോപുരം നിർമ്മിക്കുന്നത്. ചടങ്ങിൽ ക്ഷേത്ര യോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, വൈസ് പ്രസിഡൻറ് ജി. മോഹൻദാസ്, ഉത്സവ കമ്മറ്റി ചെയർമാൻ ആർ. അനിൽകമാർ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ സി. രാധാകൃഷ്ണൻ, ഫൈനാൻസ് കമ്മറ്റി ചെയർമാൻ ആർ. കൈലാസൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ സാബുരാമൻ, അന്നദാന കമ്മറ്റി ചെയർമാൻ പി.ഡി. രാജീവ്, ബോർഡ് മെമ്പർമാരായ വി.കെ. മുരളീധരൻ, സവിത സജീവ്, ഉഷ, പി.ബി.രാജീവ്, എം.ജി. രാജപ്പൻ, പി.ടി.രാജു, പി.ഷാജി, ആർ.സ്കന്ദൻ, ഭീമ ഗോൾഡ് പ്രതിനിധി വിദ്യൻ എന്നിവർ പങ്കെടുത്തു.