കാണാതായ 29കാരന്റെ മൃതദേഹം തീരത്തടിഞ്ഞു
Tuesday 09 December 2025 3:16 AM IST
അമ്പലപ്പുഴ: പുന്നപ്രയിൽ നിന്ന് രണ്ടുദിവസം മുൻപ് കാണാതായ മാനസികാസ്വാസ്ഥ്യമുള്ള 29കാരന്റെ മൃതദേഹം, വളഞ്ഞവഴി കടൽത്തീരത്തടിഞ്ഞു.പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശേരി വീട്ടിൽ ഷിബു - ബിജി ദമ്പതികളുടെ മകൻ അനന്തുവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുലർച്ചെ കണ്ടെത്തിയത്. അനന്തുവിനെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.പുന്നപ്ര ചള്ളി കടപ്പുറത്ത് വൈകുന്നേരങ്ങളിൽ കടൽഭിത്തിക്കു മുകളിലിരുന്ന് അനന്തു കാറ്റ് കൊള്ളാറുണ്ടായിരുന്നു.ഇങ്ങനെ ഇരുന്നവഴി കാൽ വഴുതി കടലിൽ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരൻ: കണ്ണൻ