നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം സമ്മേളനം 13ന്
Tuesday 09 December 2025 12:03 AM IST
തൃശൂർ: ആൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം ജില്ലാ സമ്മേളനം ശനിയാഴ്ച ഇരിങ്ങാലക്കുട കാക്കാതുരുത്തി സീഷോർ എക്കോ പാർക്കിൽ സംഘടിപ്പിക്കും. രാവിലെ പത്തിന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് നടക്കുന്ന അക്കാഡമിക് സെഷൻ ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി.പി. സൈതലവി ഉദ്ഘാടനം ചെയ്യും. സീനിയർ നോട്ടറി അഭിഭാഷകരെ ആദരിക്കൽ, ക്ലാസുകൾ, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. അഡ്വ. പി.കെ. അശോകൻ, അഡ്വ. തോംസൺ മൈക്കിൾ, അഡ്വ. ഒ.യു. ജോൺ, അഡ്വ. ജോസ് മേച്ചേരി, അഡ്വ. ബിക്‌സൺ ടി. പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.