കൃത്യത കൃഷിയിൽ പരിശീലനം
Tuesday 09 December 2025 12:16 AM IST
തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഇപഠന കേന്ദ്രം പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിനുതകുന്ന കൃത്യത കൃഷിരീതികളും സാങ്കേതികവിദ്യകളും എന്ന വിഷയത്തിലാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നടത്തുന്നത്. വിവിധ കൃത്യത കൃഷി രീതികൾ, ഘടകങ്ങൾ, സാമഗ്രികൾ, കൃത്യത കൃഷിയിലെ സസ്യപോഷണ രീതികൾ, കീടരോഗ നിയന്ത്രണം, സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 15 മുതൽ 19 വരെ ഉച്ചയ്ക്ക് 2 മുതൽ 5 വരെയാണ് പരിശീലനം. 1000 രൂപയാണ് ഫീസ്. ഫോൺ: 85478 37256