'മോദി -​പിണറായി അജണ്ട'

Monday 08 December 2025 10:25 PM IST

ആലപ്പുഴ: ഡൽഹിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായെ കണ്ടതിന് ശേഷമാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും മോദി -​പിണറായി അജണ്ടയുടെ ഭാഗമാണ് ഈ ഒപ്പിടീൽ എന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വട്ടപ്പള്ളി സഖറിയ ബസാറിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സി. ഇക്കുറി ആലപ്പുഴ നഗരസഭ യു.ഡി.എഫ് തിരിച്ച് പിടിക്കും. രാജ്യത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.