വോട്ടവകാശം വിനിയോഗിക്കണം
Monday 08 December 2025 10:31 PM IST
ആലപ്പുഴ : ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമ്മതിദാനാവകാശം പൂർണ്ണമായി വിനിയോഗിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. തോണ്ടൻകുളങ്ങര ഗാന്ധിയൻ ദർശന വേദി ഹാളിൽ ചേർന്ന സംസ്ഥാന നേതൃയോഗം ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഉദ്ഘാടനം ചെയ്തു. മൗലാന ബഷീർ നേതൃസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ദിലീപ് രാജേന്ദ്രൻ, ഹക്കീം മുഹമ്മദ് രാജാ, എം. ഇ. ഉത്തമക്കുറുപ്പ്, ഡോ. ആർ. എൻ. കുറുപ്പ്, അഡ്വ. ജോർജ് സാമുവൽ, പി. ജെ. കുര്യൻ,എച്ച്. സുധീർ, എം. ഡി. സലീം, ഷീല ജഗദരൻ എന്നിവർ സംസാരിച്ചു.