808 പോളിംഗ് സ്റ്റേഷനുകൾ നിയന്ത്രിക്കാൻ വനിതകൾ

Monday 08 December 2025 10:34 PM IST

ആലപ്പുഴ: ജില്ലയിലെ 808 പോളിംഗ് സ്റ്റേഷനുകൾ പൂർണ്ണമായും വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. ആദ്യമായാണ് ജില്ലയിൽ ഇത്രയും പോളിംഗ് സ്റ്റേഷനുകൾ ഒരു തിരഞ്ഞെടുപ്പിൽ വനിതകളാൽ നിയന്ത്രിക്കപ്പെടുന്നത്. ഇവിടങ്ങളിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ 1, പോളിംഗ് ഓഫീസർ 2 എന്നിവർ വനിതകളാണ്.

മുതുകുളം ബ്ലോക്കിൽ 186 പോളിംഗ് സ്റ്റേഷനുകളിലാണ് പൂർണ്ണമായും വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥറുള്ളത്. ഭരണിക്കാവ് ബ്ലോക്കിൽ 133, ഹരിപ്പാട് ബ്ലോക്കിൽ 51, അമ്പലപ്പുഴ ബ്ലോക്കിൽ 41,പട്ടണക്കാട് ബ്ലോക്കിൽ 33, കഞ്ഞിക്കുഴി ബ്ലോക്കിൽ 33, ചമ്പക്കുളം ബ്ലോക്കിൽ 17, ചെങ്ങന്നൂർ ബ്ലോക്കിൽ 29, കായംകുളം നഗരസഭ 48, ചേർത്തല നഗരസഭ 36, മാവേലിക്കര നഗരസഭ 28, ഹരിപ്പാട് നഗരസഭ 30, ചെങ്ങന്നൂർ നഗരസഭ 25, ആലപ്പുഴ നഗരസഭ 108, മാവേലിക്കര ബ്ലോക്കിൽ 1,തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ 8, ആര്യാട് ബ്ലോക്കിൽ 1, എന്നിങ്ങനെയാണ് പൂർണ്ണമായും വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉള്ള പോളിംഗ് സ്റ്റേഷനുകൾ.