കാപ്പ ലംഘിച്ചതിന് അറസ്റ്റിൽ
Tuesday 09 December 2025 1:39 AM IST
തിരുവല്ല : കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി കടപ്ര വളഞ്ഞവട്ടം സ്വദേശി സച്ചിൻ വി.രാജി (28)നെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ ഉത്തരവ് പ്രകാരം 2026 മാർച്ച് 5 വരെ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ് നിലവിലിരിക്കെ ഇയാൾ കടപ്രയിൽ രഹസ്യമായി വന്നു പോകുകയായിരുന്നു. തുടർന്ന് പുളിക്കീഴ് പൊലീസ് കേസ് എടുത്തു.പുളിക്കീഴ് പൊലീസ് ഇൻസ്‌പെക്ടർ അജിത്ത്കുമാർ കെ, എസ്.ഐ. നൗഫൽ, സി.പി.ഒ മാരായ അരുൺദാസ്, രഞ്ചുകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.