എൽ.ഡി.എഫ് മികച്ച വിജയം നേടും
Monday 08 December 2025 10:40 PM IST
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജില്ലയിൽ മികച്ച വിജയം നേടുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എസ് സോളമൻ പറഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് നഷ്ടമായ സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കും. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ജില്ലയിൽ നടപ്പാക്കി. കേരളത്തിൽ അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ കരുതലും കൈത്താങ്ങും ലഭിക്കാത്ത ഒരു വിഭാഗം ജനങ്ങളും ജില്ലയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു