അനധികൃത മദ്യക്കടത്ത് ഒരാൾ അറസ്റ്റിൽ

Tuesday 09 December 2025 2:59 AM IST

കായംകുളം: സ്‌കൂട്ടറിൽ അനധികൃതമായി 24 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്നതിന് അബ്കാരി കേസിലെ മുൻ പ്രതിയെ അറസ്റ്റു ചെയ്തു. പത്തിയൂർ രാമപുരം രചനയിൽ വീട്ടിൽ രാജീവൻ(58) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം കൃഷ്ണപുരം ചിറക്കടവം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 500 മില്ലി വരുന്ന 24 കുപ്പി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടുദിവസം മദ്യശാലകൾ അവധിയായതിനാൽ ഇയാൾ വിൽപ്പനയ്ക്ക് മദ്യം സ്റ്റോക്ക് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് സംഘം രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു. ഇയാളുടെ പേരിൽ നേരത്തെയും അബ്കാരി കേസുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മണിയനാചാരി,അബ്ദുൽ ഷുക്കൂർ, ദീപു, രംജിത്ത്, വി.അരുൺ, വനിത, സവിതാരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.