മു​റി​യി​ൽ​ ​പൂ​ട്ടി​യി​ട്ട് ​ക്രൂ​ര​മ​ർ​ദ്ദ​നം​:​ ​14 കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ

Monday 08 December 2025 11:18 PM IST

നെ​യ്യാ​റ്റി​ൻ​ക​ര​:​ ​ 14കാരിയെ ക്രൂർമായി മർദ്ദിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ​ദ്യ​പാ​നി​യാ​യ​ ​പി​താ​വി​ന്റെ​ ​സ്ഥി​ര​മാ​യു​ള്ള​ ​മ​ർ​ദ്ദ​ന​ത്തി​ൽ​ ​മ​നം​നൊ​ന്ത് ​പെ​ൺ​കു​ട്ടി​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ചിരുന്നു. ​ഒ​ൻ​പ​താം​ ​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​വീ​ട്ടി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ടോ​യ്ലെ​റ്ര് ​ക്ളീ​ന​ർ​ ​കു​ടി​ച്ച് ​ജീ​വ​നൊ​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​സം​ഭ​വം.

സം​ഭ​വ​ത്തി​ൽ​ ​കു​ട്ടി​യു​ടെ​ ​പി​താ​വ് ​അ​രം​ഗ​മു​ക​ൾ​ സ്വദേശിയായ 45കാരനെയാണ് ​നെ​യ്യാ​റ്റി​ൻ​​ക​ര​ ​പൊ​ലീ​സ്അറസ്റ്റ് ചെയ്തത്. തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലു​ള്ള​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്‌​തി​ക​ര​മെ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​ഞ്ഞു.​ ​ഭാ​ര്യ​യ്‌​ക്കും​ ​ഏ​ക​മ​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ​പ്ര​തി​ ​താ​മ​സി​ക്കു​ന്ന​ത്. ഇ​യാ​ൾ​ ​മ​ദ്യ​പി​ച്ചെ​ത്തി​ ​ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ശേ​ഷം​ ​പെ​ൺ​കു​ട്ടി​യെ​ ​സ്ഥി​ര​മാ​യി​ ​മ​ർ​ദ്ദി​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബ​ന്ധു​ക്ക​ൾ​ ​പ​ല​ത​വ​ണ​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​യാ​ളെ​ ​പൊ​ലീ​സ് ​വി​ളി​ച്ചു​വ​രു​ത്തി​ ​ശാ​സി​ച്ചി​രു​ന്ന​താ​യി​ ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​ഇ​ക്കാ​ര്യം​ ​പെ​ൺ​കു​ട്ടി​ ​പൊ​ലീ​സി​നോ​ടും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ഠി​ക്കാ​ൻ​ ​മി​ടു​ക്കി​യാ​യ​ ​പെ​ൺ​കു​ട്ടി​ ​സ്‌​കൂ​ളി​ലെ​ ​എ​ൻ.​സി.​സി​ ​കേ​ഡ​റ്റാ​ണ്.​ ​എ​ൻ.​സി.​സി​യി​ലെ​ ​മി​ക​വി​ന് ​സ​മ്മാ​ന​വും​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.

ഉ​പ​ദ്ര​വം​ ​പ​തി​വ് പി​താ​വി​ന്റെ​ ​ഉ​പ​ദ്ര​വം​ ​സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് ​മ​ക​ളു​ടെ​ ​ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്ന് ​മാ​താ​വ് ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷ​ത്തി​നി​ടെ​ ​മു​ഖ്യ​മ​ന്ത്രി,​റൂ​റ​ൽ​ ​എ​സ്‌.​പി​ ​തു​ട​ങ്ങി​യ​വ​ർ​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​വ​നി​ത​ ​സെ​ല്ലി​ന് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​രു​ന്നു.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​റു​മാ​സം​ ​പ്രതി മ​ദ്യ​പാ​നം​ ​ഉ​പേ​ക്ഷി​ക്കു​ക​യും​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കു​ക​യും​ ​ചെ​യ്‌​തി​രു​ന്നു.​ ​എ​ന്നാ​ൽ​ ​വീ​ണ്ടും​ ​മ​ദ്യ​പാ​നം​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​ത​ന്നെ​യും​ ​മ​ക​ളെ​യും​ ​നി​ര​ന്ത​രം​ ​ഉ​പ​ദ്ര​വി​ച്ചു.​ ​ത​ന്റെ​യും​ ​ഭ​ർ​ത്താ​വി​ന്റെ​യും​ ​പേ​രി​ലാ​ണ് ​വീ​ട്.​ ​സ്വ​കാ​ര്യ​ ​സ്‌​കൂ​ളി​ൽ​ ​ഹെ​ൽ​പ്പ​റാ​യ​ ​ത​നി​ക്ക് ​ആ​ ​വ​രു​മാ​നം​ ​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും​ ​അ​തി​നാ​ൽ​ ​വാ​ട​ക​ ​വീ​ട്ടി​ലേ​ക്ക് ​പോ​കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ​ഇ​യാ​ൾ​ക്കൊ​പ്പം​ ​ക​ഴി​യു​ന്ന​തെ​ന്നും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മാ​താ​വ് ​പ​റ​ഞ്ഞു.