പി.ടിയുടെ ആത്മാവ് തൃപ്തമാകില്ല: ഉമ തോമസ് എം.എൽ.എ

Tuesday 09 December 2025 1:59 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ, അന്തരിച്ച കോൺഗ്രസ് എം.എൽ.എ പി.ടി. തോമസിന്റെ ആത്മാവ് തൃപ്തമാകില്ലെന്ന് ഭാര്യ ഉമ തോമസ് എം.എൽ.എ. കോടതി നടപടികൾ തുടങ്ങിയപ്പോൾ പലതവണ ആ പെൺകുട്ടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു- അവർ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതികായി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ എത്രയോ തവണ ആ കുട്ടി പങ്കുവച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.

 എ​ന്നും​ ​ന​ടി​ക്കൊ​പ്പം​:​ ​കെ.​കെ.​ ​ശൈ​ലജ

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കാ​നു​ള്ള​ ​നി​യ​മ​ ​വ​കു​പ്പി​ന്റെ​ ​തീ​രു​മാ​ന​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്ത് ​മു​ൻ​മ​ന്ത്രി​യും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​കെ.​കെ.​ശൈ​ല​ജ.​ ​എ​ന്നും​ ​അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണെ​ന്നും​ ​അ​വ​ർ​ ​ഫേ​സ്ബു​ക്കി​ൽ​ ​പ​ങ്കു​വെ​ച്ച​ ​കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.

 സ​ർ​ക്കാ​രും​ ​പാ​ർ​ട്ടി​യും അ​തി​ജീ​വി​ത​യ്ക്കൊ​പ്പം​:​ ​ഗോ​വി​ന്ദൻ

​ന​ടി​യെ​ ​അ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ് ​ഇ​തു​വ​രെ​ ​സ​ർ​ക്കാ​ർ​ ​നി​ല​കൊ​ണ്ട​തെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​സ​ർ​ക്കാ​ർ​ ​മേ​ൽ​ക്കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​ത​ളി​പ്പ​റ​മ്പി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ച്ചു.​ ​ഒ​രു​ ​വ​ലി​യ​ ​വി​ഭാ​ഗ​ത്തെ​ ​കു​റ്റ​ക്കാ​രാ​ണെ​ന്ന് ​കോ​ട​തി​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​പ​ക്ഷേ​ ​ഇ​തി​നു​ ​പി​ന്നി​ലെ​ ​ഗൂ​ഡാ​ലോ​ച​ന​ ​തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ​കോ​ട​തി​ ​പ​രാ​മ​ർ​ശി​ച്ച​ത്.​ ​വി​ധി​യു​ടെ​ ​പ​ക​ർ​പ്പ് ​ല​ഭി​ച്ച​ ​ശേ​ഷ​മേ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​നാ​കൂ.​ ​കു​റ്റ​ക്കാ​ർ​ ​ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​സു​പ്രീം​കോ​ട​തി​ ​വ​രെ​ ​പോ​യാ​ലും​ ​അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം​ ​ത​ന്നെ​ ​സ​ർ​ക്കാ​രും​ ​സി.​പി.​എ​മ്മും​ ​ഉ​ണ്ടാ​കും.​ ​കേ​സി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

 കോ​ട​തി​ ​വി​ധി​ ​തൃ​പ്തി​ക​ര​മ​ല്ല​:​ ​സ​ണ്ണി​ജോ​സ​ഫ്‌

​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​കോ​ട​തി​ ​വി​ധി​ ​തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​സ​ണ്ണി​ ​ജോ​സ​ഫ്.​ ​എ​ന്നും​ ​അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ് ​കോ​ൺ​ഗ്ര​സ്.​ ​ഇ​നി​യും​ ​പി​ന്തു​ണ​ ​തു​ട​രും.​ ​പി.​ടി.​ ​തോ​മ​സ് ​തു​ട​ക്ക​ത്തി​ലെ​ ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​ഉ​മാ​ ​തോ​മ​സ് ​അ​ത് ​ആ​വ​ർ​ത്തി​ച്ചു.​ ​ഗൂ​ഢാ​ലോ​ച​ന​ ​ഭാ​ഗം​ ​തെ​ളി​യി​ക്കു​ന്ന​തി​ൽ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ഇ​ത് ​കേ​സ് ​അ​ന്വേ​ഷി​ച്ച​ ​പൊ​ലീ​സി​ന്റെ​യും​ ​ഗൗ​ര​വ​മേ​റി​യ​ ​പ​രാ​ജ​യ​മാ​ണ്.​ ​വി​ധി​യെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ച്ച​ ​മ​ന്ത്രി​ ​സ​ജി​ചെ​റി​യാ​ൻ​ ​ഉ​രു​ണ്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്നു.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ര​ട്ട​ത്താ​പ്പാ​ണ് ​മ​ന്ത്രി​യു​ടെ​ ​വാ​ക്കു​ക​ൾ.​ ​സ​ർ​ക്കാ​രി​ന് ​ഒ​രി​ക്ക​ലും​ ​സ്ത്രീ​പ​ക്ഷം​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.​ ​ഇ​തേ​തു​ട​ർ​ന്ന് ​വ​ന്ന​ ​ഹേ​മ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ലും​ ​സ​ർ​ക്കാ​ർ​ ​ഒ​ഴി​ക​ഴി​വ് ​സ​മീ​പ​ന​മാ​ണെ​ന്നും​ ​സ​ണ്ണി​ ​ജോ​സ​ഫ് ​കു​റ്റ​പ്പെ​ടു​ത്തി.

 ബി.​ജെ.​പി​ ​അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം​:​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സ്

അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ് ​ബി.​ജെ.​പി​യെ​ന്ന് ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സ്.​ ​സ​മൂ​ഹ​ത്തി​ൽ​ ​പീ​ഡ​ന​മേ​റ്റ​ ​എ​ല്ലാ​ ​അ​തി​ജീ​വി​ത​മാ​ർ​ക്കും​ ​പാ​ർ​ട്ടി​യു​ടെ​ ​പി​ന്തു​ണ​യു​ണ്ടാ​കും.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ആ​ർ.​ശ്രീ​ലേ​ഖ​ ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​അ​തി​ജീ​വി​ത​യ്ക്ക് ​എ​തി​ര​ല്ല.​ ​അ​വ​രു​ടെ​ ​പ്ര​സ്താ​വ​ന​ ​ചി​ല​ർ​ ​വ​ള​ച്ചൊ​ടി​ച്ചു. രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​ന്റെ​ ​വി​ഷ​യ​ത്തി​ലും​ ​ഇ​തേ​ ​നി​ല​പാ​ടാ​ണ് ​പാ​ർ​ട്ടി​ക്ക്.​ ​ജ​മാ​അ​ത്തെ​ ​ഇ​സ്‌​ലാ​മി​ക്കൊ​പ്പ​മു​ള്ള​ ​എ​ൽ.​ഡി.​എ​ഫ് ​-​ ​യു.​ഡി.​എ​ഫ് ​ബ​ന്ധം​ ​മ​റ​നീ​ക്കി​ ​പു​റ​ത്തു​വ​രി​ക​യാ​ണ്.​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ത​ല​വ​ര​ ​മാ​റ്റി​യെ​ഴു​തും​ ​-​കൃ​ഷ്ണ​ദാ​സ് ​വ്യ​ക്ത​മാ​ക്കി.