എല്ലാം ശരിയാക്കാൻ വന്നവർ സമസ്ത മേഖലയും തകർത്തു: എം.പി.വിൻസന്റ്
Tuesday 09 December 2025 12:03 AM IST
വടക്കാഞ്ചേരി: എല്ലാം ശരിയാക്കാൻ വന്നവർ സമസ്ത മേഖലയും തകർത്ത് ഖജനാവ് കാലിയാക്കി തടിതപ്പാനുള്ള ശ്രമത്തിലാണന്ന് കെ.പി.സി.സി ജനറൽ സെക്രടറിഎം.പി വിൻസെന്റ്. വടക്കാഞ്ചേരി നഗരസഭ യു.ഡി.എഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജി.ജയദീപ് അദ്ധ്യക്ഷനായി. ജോസഫ് ചാലിശ്ശേരി, രാജേന്ദ്രൻ അരങ്ങത്ത്, എസ്.എ.എ ആസാദ്, സെലക്ട് മുഹമ്മദ്, ഉദയൻ കളരിക്കൽ, പി.എൻ. വൈശാഖ്, ഷാഹിദാ റഹ്മാൻ, എൻ.ആർ.സതീശൻ, സി.എ.ശങ്കരൻ കുട്ടി, ജയൻ മംഗലം,അഡ്വ:ടി.എസ്. മായാദാസ്, മുഹമ്മദ് ഷെഫീഖ്,ഹംസ നാരോത്ത്, സിന്ധു സുബ്രഹ്മണ്യൻ, ബുഷ്ര റഷീദ്, അഡ്വ :സി. വിജയൻ , എന്നിവർ പ്രസംഗിച്ചു.