നിശബ്ദ പ്രചാരണം പൂർത്തിയാക്കി സ്ഥാനാർത്ഥികൾ
Tuesday 09 December 2025 1:55 AM IST
മലയിൻകീഴ് : തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്നലെ രാവിലെ മുതൽ വീടുകൾ തോറും സ്ഥാനാർത്ഥികളും പ്രവർത്തകരും കയറി ഇറങ്ങിയുള്ള അവസാന വട്ടം പ്രചാരണം രാത്രിയോടെ പൂർത്തിയാക്കി.വോട്ടേഴ്സ് സ്ലിപ്പും ചിഹ്നവും രേഖപ്പെടുത്തിയ കുറിപ്പ് വീടുകളിൽ എത്തിച്ച് വോട്ട് ഉറപ്പിക്കുന്ന പ്രവർത്തമനായിരുന്നു നടന്നത്. ചില സ്ഥാനാർത്ഥികൾ വോട്ടർമാരുടെ പേരുവിവരങ്ങളും വോട്ട് അഭ്യർത്ഥയോടൊപ്പം രേഖപ്പെടുത്തിയിരുന്നു.മുന്നണി സ്ഥാനാർത്ഥികളെല്ലാം വിജയപ്രതീക്ഷയിലാണ്. തിരഞ്ഞെടുപ്പിന്റെ രണ്ട നാൾമുന്നേയും അവസാന ദിവസമായ ഇന്നലെയും നിശബ്ദപ്രചാരണത്തിന് സ്ഥാനാർത്ഥികൾ വീടുകളിലെത്തിയത് നിരവധി പ്രവർത്തകരോടൊപ്പമാണ്.