മനുഷ്യാവകാശ ദിനാചരണം
Tuesday 09 December 2025 1:59 AM IST
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിക്കും.മാസ്കോട്ട് ഹോട്ടൽ സിംഫണി ഹാളിൽ നാളെ രാവിലെ 10ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.നുവാൽസ് വൈസ് ചാൻസലർ പ്രൊഫ.ഡോ.ജി.ബി.റെഡ്ഢി മുഖ്യാതിഥിയാവും. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അദ്ധ്യക്ഷത വഹിക്കും.കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ്,കമ്മീഷൻ അംഗം വി.ഗീത,നിയമ സെക്രട്ടറി കെ.ജി.സനൽകുമാർ, മുഖ്യ വിവരാവകാശ കമ്മീഷണർ വി.ഹരി നായർ,കമ്മീഷൻ സെക്രട്ടറി കെ.ആർ.സൂചിത്ര എന്നിവർ പങ്കെടുക്കും.