ജില്ലയിൽ 3264 പോളിംഗ് സ്റ്റേഷനുകൾ

Tuesday 09 December 2025 2:04 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിൽ സജ്ജമാക്കിയത് 3264 പോളിംഗ് സ്റ്റേഷനുകൾ. 90 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി ആകെ 2992 പുരുഷന്മാർ,3317 സ്ത്രീകൾ,ഒരു ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ ആകെ 6310 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടു കൂടിയ അവധി നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയായി.