വോട്ടെണ്ണൽ 13ന്
പോളിംഗിനുശേഷം സ്വീകരണ വിതരണകേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റും. ഇതേ കേന്ദ്രങ്ങളിൽതന്നെയാണ് ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കുക.
ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേയ്ക്കുള്ള തപാൽ വോട്ടുകൾ ജില്ലാ പഞ്ചായത്തു ഹാളിലായിരിക്കും എണ്ണുക.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികൾ സ്വീകരിക്കുകയും വോട്ടെണ്ണൽ നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങളുടെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പട്ടിക ചുവടെ.
വൈക്കം
സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ(ആശ്രമം സ്‌കൂൾ) വൈക്കം.
കടുത്തുരുത്തി സെന്റ്. മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കടുത്തുരുത്തി.
ഏറ്റുമാനൂർ സെന്റ്. അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ അതിരമ്പുഴ.
ഉഴവൂർ ദേവമാതാ കോളജ് കുറവിലങ്ങാട്.
ളാലം
കാർമ്മൽ പബ്ലിക് സ്‌കൂൾ പാലാ
ഈരാറ്റുപേട്ട
സെന്റ് ജോർജ് കോളജ് ഓഡിറ്റോറിയം അരുവിത്തുറ.
പാമ്പാടി
ടെക്‌നിക്കൽ ഹൈസ്‌കൂൾ വെള്ളൂർ.
മാടപ്പള്ളി
എസ്. ബി ഹയർസെക്കൻഡറി സ്‌കൂൾ, ചങ്ങനാശ്ശേരി.
വാഴൂർ
സെന്റ് ജോൺസ്, ദി ബാപ്‌റ്റിസ്‌റ്റ് പാരിഷ് ഹാൾ, നെടുംകുന്നം
കാഞ്ഞിരപ്പള്ളി
സെന്റ് ഡൊമനിക്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി.
പള്ളം
ഇൻഫസെന്റ് ജീസസ് ബദനി കോൺവെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, മണർകാട്.
നഗരസഭകൾ
ചങ്ങനാശേരി നഗരസഭാ കോൺഫറൻസ് ഹാൾ, ചങ്ങനാശ്ശേരി.
കോട്ടയം ബേക്കർ സ്മാരക ഗേൾസ് ഹൈസ്‌കൂൾ, കോട്ടയം.
വൈക്കം നഗരസഭാ കൗൺസിൽ ഹാൾ, വൈക്കം.
പാലാ നഗരസഭാ കൗൺസിൽ ഹാൾ, പാലാ.
ഏറ്റുമാനൂർ എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ, ഏറ്റുമാനൂർ.
ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളജ് ഗോൾഡൻ ജൂബിലി ബ്ലോക്ക്.