യു.എസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

Tuesday 09 December 2025 7:18 AM IST

ന്യൂയോർക്ക്: യു.എസിലെ കാലിഫോർണിയയിൽ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം സൃഷ്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ബാദൽ ഡൊലാരിയ (28) ആണ് പിടിയിലായത്. സാൻ റാമണിൽ വച്ച് ഇയാൾ ഓടിച്ച ടെസ്‌ല കാർ മറ്റൊരു കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രക്കാരി മരിച്ചു. മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ അശ്രദ്ധമായാണ് ഡൊലാരിയ കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ കൊലക്കുറ്റം അടക്കം ചുമത്തി.