ജപ്പാനിൽ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്
Tuesday 09 December 2025 7:18 AM IST
ടോക്കിയോ: ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് കടലിൽ 7.6 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം ഇന്നലെ രാത്രി 11.15ന് അവോമോറി തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായിരുന്നു പ്രഭവ കേന്ദ്രം. ഹൊക്കൈഡോ, അവോമോറി, ഇവേറ്റ് പ്രവിശ്യകളിൽ 10 അടിയോളം ഉയരത്തിൽ സുനാമിത്തിരകൾ എത്തിയേക്കാമെന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലുള്ളവരോട് അടിയന്തരമായി ഒഴിയാൻ നിർദ്ദേശിച്ചു. ഭൂകമ്പത്തിന് പിന്നാലെ മുറ്റ്സു ഒഗാവര (അവോമോറി), ഉറാകവ (ഹൊക്കൈഡോ) എന്നിവിടങ്ങളിൽ 40 സെന്റീമീറ്റർ ഉയരത്തിലെ സുനാമിത്തിര റിപ്പോർട്ട് ചെയ്തു. മേഖലയിൽ തുടർ ചലനങ്ങൾക്കും സാദ്ധ്യതയുണ്ട്.