വീട്ടിൽ ഈ വസ്തുക്കൾ ഉണ്ടോ? നിങ്ങളെ രോഗിയാക്കാൻ അത് മാത്രം മതി
Tuesday 09 December 2025 4:40 PM IST
കുടുംബാംഗങ്ങൾക്ക് ഇടയ്ക്കിടെ രോഗങ്ങൾ വരാറുണ്ടോ? നാം പോലും അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം. എല്ലാവരും വീട് വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വൃത്തിയുണ്ടെന്ന് കരുതുമെങ്കിലും നാം പോലും അറിയാതെ അതിനുള്ളിൽ രോഗാണുക്കൾ കടന്നുകൂടാൻ സാദ്ധ്യതയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
- വൃത്തിഹീനമായ ഫ്രിഡ്‌ജ് - പാത്രത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന ഭക്ഷണം, പഴയ ഭക്ഷണം എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. എപ്പോഴും ഫ്രിഡ്ജ് വൃത്തിയാക്കിവയ്ക്കുക. ഇല്ലെങ്കിൽ ഒരു ഭക്ഷണത്തിലെ അണുക്കൾ മറ്റൊരു ഭക്ഷണ പദാർത്ഥത്തിൽ കടക്കാനും ഭക്ഷ്യവിഷബാധ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
- ചുമരുകളിലെ പൂപ്പൽ - പല വീടുകളിലെയും ചുമരുകളിൽ പൂപ്പൽ കാണപ്പെടുന്നു. ഇത് സാധാരണമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് അലർജി, ശ്വാസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം.
- നനഞ്ഞ അടുക്കള ടവലുകൾ - അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ ദിവസവും കഴുകി സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കുക. ഇല്ലെങ്കിൽ അതിൽ രോഗാണുക്കൾ കൂടാൻ സാദ്ധ്യതയുണ്ട്.
- നോൺ സ്റ്റിക്ക് പാൻ - ഉയർന്ന ചൂടിൽ ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടുന്നതിനാൽ ഇവ ആരോഗ്യത്തിന് നല്ലതല്ല. കൂടാതെ പാനിൽ സ്ക്രാച്ച് ഉണ്ടായാൽ ഉടൻ തന്നെ പുതിയത് വാങ്ങണം.
- ലൂഫ - ലൂഫ ഫംഗസ് വളരുന്നതിനും ചർമ്മത്തിലെ അണുബാധയ്ക്കും കാരണമാകുന്നു. ദിവസവും വെയിലിൽ ഉണക്കി വേണം ഇത് ഉപയോഗിക്കാൻ. മാത്രമല്ല രണ്ട് ആഴ്ച കൂടുമ്പോൾ പുതിയ ലൂഫ വാങ്ങുന്നതാണ് നല്ലത്.