കെ.എം.എ ധനസഹായം വിതരണം

Tuesday 09 December 2025 8:14 PM IST

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സോഷ്യൽ സെക്യൂരിറ്റി സ്‌കീമിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ അവകാശികൾക്ക് ധനസഹായം വിതരണം ചെയ്തു. വ്യാപാര ഭവനിൽ ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റും ട്രസ്റ്റ് ചെയർമാനുമായ സി.കെ.ആസിഫ് അദ്ധ്യക്ഷത വഹിച്ചു മുഖ്യാതിഥികളായ പാലക്കി സി.കുഞ്ഞാമദ് ഹാജി ,​ പി.പി.മുസ്തഫ എന്നിവർ ധനസഹായ വിതരണം നടത്തി. പി.മഹേഷ്,ഗിരീഷ് നായക്, നിത്യാനന്ദ നായക്, എച്ച്.ഐ.സലാം, ബാബു അമൃത,ഫൈസൽ സൂപ്പർ,സമീർ ഡിസൈൻ, പി.വി.അനിൽ,ഷരീഖ് കമ്മാടം,ഷരീഫ് ഫ്രെയിം,ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.എം.എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതവും ഹാസിഫ് മെട്രോ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, മർച്ചന്റ്സ് വനിതാ വിംഗ് ഭാരവാഹികൾ മർച്ചൻ്റ്സ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.