ഷോർട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു

Tuesday 09 December 2025 8:16 PM IST

കാഞ്ഞങ്ങാട്: കാസർകോട് സിനിമാ അസോസിയേഷനും ബിഗ്മാൾ റസിഡൻസിയും ചേർന്ന് കാഞ്ഞങ്ങാട് ബിഗ് മാളിൽ ഒരുക്കിയ ഷാജി എൻ കരുൺ കേരള സംസ്ഥാന ഷോർട്ട് ഫിലിം ഫെസ്റ്റ് സമാപിച്ചു. സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്തു. മൻസൂർ ഹോസ്പിറ്റൽ ഡയറക്ടർ ഖാലിദ്.സി.പാലക്കി അദ്ധ്യക്ഷത വഹിച്ചു സിനിമാതാരം സിബി തോമസ് വിശിഷ്ടാതിഥിയായി. ഹോസ്ദുർഗ് ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഡോ.എ.വി.സുരേഷ്ബാബു അനുസ്മരണ പ്രഭാഷണം നടത്തി.ഗിരിജ ജ്വല്ലറി മാനേജർ ഷാൻ, എസ്.ഐ.ഡി.സി. സ്റ്റെനി ജോയി,എന്നിവർ സംസാരിച്ചു..മാനുവൽ കുറിച്ചിത്താനം, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ഐശ്വര്യ കുമാരൻ, കാസർകോട് സിനിമാസ് ഭാരവാഹികളായ പ്രസാദ് യാദവ്,സുമേഷ് നാരായണൻ, വിനോദ് കണ്ണോൽ എന്നിവർ സംസാരിച്ചു.സംവിധായകൻ.ചന്ദ്രൻ കാരളിയെ ആദരിച്ചു.പത്ത് ചിത്രങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.രഞ്ജിരാജ് കരിന്തളം സ്വാഗതവും നിഷാന്ത് തലയടുക്കം നന്ദിയും പറഞ്ഞു..