സ്നേഹവീട്ടിൽ ഭിന്നശേഷി വാരാചരണം

Tuesday 09 December 2025 8:18 PM IST

കാഞ്ഞങ്ങാട് : സ്നേഹവീട് നടത്തി വന്നിരുന്ന ഭിന്നശേഷി വാരാചരണം സമാപിച്ചു. സമാപന സമ്മേളനം അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ കെ.യു.ജഗദീശൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി എന്നത് കുറ്റകരമല്ലെന്നും സമൂഹം ആവശ്യമായ പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്നേഹം സെക്രട്ടറി അഡ്വ.കെ.പിതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, കെ.ഗംഗാധരൻ, അമ്പലത്തറ നാരായണൻ, ദിനില ബ്ലാത്തൂർ, ശിവകുമാർ, രാജൻ ചെറുവലം എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും രതീഷ് അമ്പലത്തറ നന്ദിയും പറഞ്ഞു. സ്നേഹവീട്ടിലെ കുട്ടികളും ജീവനക്കാരും ചേർന്ന് നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. സ്നേഹം ഓർഗസ്ട്ര ഗാനമേള അവതരിപ്പിച്ചു. കെ.നിമിത, കെ.പ്രസീത, കെ.സുമതി, ടി.എസ് സുരമ്യ,സുഹറ, കാവ്യ നാരായണൻ, പി.ഷൈനി പി.എസ്.സരിത,പുഷ്പജ,ജയശ്രീ നേതൃത്വം നൽകി.