മുസ്ലിം ജമായത്ത് ജില്ലാ സന്ദേശ ജാഥ
Tuesday 09 December 2025 8:20 PM IST
കണ്ണൂർ: കേരളാ മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ ജില്ലാ സ്വീകരണത്തിന്റെ പ്രചാരണ ഭാഗമായി ജില്ലയുടെ രണ്ട് മേഖലകളിലായി സന്ദേശ ജാഥ നടത്തും.ഉത്തര മേഖലാ ജാഥ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പി. കെ.അലി കുഞ്ഞി ദാരിമിയുടെ നേതൃത്വത്തിൽ ഈ മാസം 22ന് എട്ടിക്കുളത്ത് നിന്ന് ആരംഭിച്ച് പയ്യന്നൂർ, മാടായി, ചപ്പാരപ്പടവ്, തളിപ്പറമ്പ്, ഇരിക്കൂർ, കമ്പിൽ, ചക്കരക്കൽ എന്നീ സ്വീകരണങ്ങൾക്ക് ശേഷം 25ന് കണ്ണൂർ സിറ്റിയിൽ സമാപിക്കും.ദക്ഷിണ മേഖലാ ജാഥ 23 ന് കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ഡയരക്ടർ എം.കെ. ഹാമിദിന്റെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ നിന്ന് ആരംഭിച്ച് പാനൂർ, തലശ്ശേരി, കുത്തുപറമ്പ് , ഇരിട്ടി സ്വീകരണങ്ങൾക്ക് ശേഷം 25 ന് മട്ടന്നൂരിൽ സമാപിക്കും.അണിനിരക്കും.സംഘാടകസമിതിയോഗത്തിൽ പി.പി.അബ്ദുൽ ഹക്കീം സഅദി അദ്ധ്യക്ഷത വഹിച്ചു.