ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു
Tuesday 09 December 2025 8:22 PM IST
കണ്ണൂർ: കേരള വാട്ടർ അതോറിറ്റിയുടെ കണ്ണൂർ ഡിവിഷനു കീഴിൽ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂർ, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ അനധികൃത ജലമോഷണം, മീറ്റർ ഘടിപ്പിക്കാതെ ലൈനിൽ നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്ററിൽ കൃത്രിമം കാണിക്കുക, വിച്ഛേദനം നടത്തിയ കണക്ഷനിൽ നിന്ന് അനധികൃതമായി വെളളം ഉപയോഗിക്കുക, അനുമതിയില്ലാതെ മീറ്റർ മാറ്റി സ്ഥാപിക്കുകയോ, തിരിച്ചു സ്ഥാപിക്കുകയോ ചെയ്യുക, മോട്ടറോ, ഹോസോ ഉപയോഗിച്ച് ലൈനിൽ നിന്ന് വെളളം നേരിട്ട് ഉപയോഗിക്കുക, ഒരു വീട്ടിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പിൽ നിന്ന് വെള്ളം ദുരുപയോഗം ചെയ്യുക തുടങ്ങിയ കേരള വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ആക്ട് 1986 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ സ്ക്വാഡ് പരിശോധിക്കും. ഫോൺ: 04952371135. ടോൾ ഫ്രീ നമ്പർ 1916 .