ക്രിയേറ്റീവ് കട്ട്സ് കൊളാഷ് ശില്പശാല
Tuesday 09 December 2025 8:23 PM IST
മാതമംഗലം :മാതമംഗലം ഗവ: ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ നടന്ന ക്രിയേറ്റീവ് കട്ട്സ് ഇന്നൊവേറ്റീവ് കൊളാഷ് മേക്കിംഗ് വർക്ക്‌ഷോപ്പ് ചിത്രകാരനും കാസർകോട് ബി.എഡ് സെന്ററിലെ പ്രൊഫസറുമായ പി.പി.ശോഭരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പാഠ്യ പദ്ധതിയുമായും ക്ലാസ് റൂം പ്രവർത്തനങ്ങളുമായും ചേർത്തിണക്കി നടത്തിയ കൊളാഷ് നിർമ്മാണ ശില്പശാലയിൽ പ്രിൻസിപ്പൽ കെ.പി.ലേഖ അദ്ധ്യക്ഷത വഹിച്ചു. അജേഷ് കടന്നപ്പള്ളി, എം.വി.ഷാജി , നിമിഷ,മുഹമ്മദ് ഷഹാം എന്നിവർ സംസാരിച്ചു. അദ്ധ്യാപക വിദ്യാർത്ഥികൾ തയ്യാറാക്കിയ കൊളാഷുകളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. സ്‌കൂൾ അനുഭവ പരിപാടികളിൽ ഇത്തരം ശില്പശാലകൾ പ്രയോജനപ്പെടുന്ന വിധം ചിത്രകാരൻ ശോഭരാജ് വിശദീകരിച്ചു.