ആരോപണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്
പാനൂർ : പാനൂർ നഗരസഭ ഭരണത്തെകുറിച്ച് എൽ.ഡി.എഫ് ഉയർത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യു ഡി എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിനും, ഷോപ്പിംഗ് കോംപ്ലക്സ് തയ്യാറാക്കുന്നതിനും ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനും ഡി.പി ആർ തയ്യാറാക്കുന്നതിന് കമ്പനിയ്ക്ക് 25 ലക്ഷം നല്കിയതായി തെളിയിച്ചാൽ അത്രയും തുക ലക്ഷം പാരിതോഷികമായി അദ്ദേഹത്തിന് നല്കാമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഇപ്പോൾ നഗരസഭയുടെ കൈവശമുള്ള സ്ഥലത്ത് ടി.എസും എ.എസും കിട്ടാതെയാണ് ഓഫീസ് സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തിയതെന്ന ആരോപണമുന്നയിച്ച നേതാവ് കെട്ടിട നിർമ്മാണത്തിന് ലോൺ കിട്ടിയത് എങ്ങനെയെന്നത് വിശദീകരിക്കണം. ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് രജിസ്‌ട്രേഷൻ നമ്പറില്ലെന്ന ആരോപണവും അടിസ്ഥാനഹരിതമാണെന്ന് യു.ഡി.എഫ് നേതാക്കളായ വി.നാസർ. പി.കെ.ഷാഹുൽ ഹമീദ്, വി.സരേന്ദ്രൻ ടി.ടി.രാജൻ കെ.രമേശൻ, പി.പി എ സലാം റഫീഖ് എന്നിവർ പറഞ്ഞു.