തരുൺ മൂർത്തി - രാഹുൽ സദാശിവൻ കൈകോർക്കാൻ ഒരുങ്ങി സൂര്യ
മലയാളി സംവിധായകരുമായി വീ ണ്ടും കൈകോർക്കാൻ ഒരുങ്ങി സൂര്യ. ജിത്തു മാധവന്റെ ചിത്രത്തിൽ അഭിനയിക്കുകയാണ് സൂര്യ ഇപ്പോൾ. തരുൺമൂർത്തി, രാഹുൽ സദാശിവൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നു. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലെ പുതിയ നിർമ്മാണ കമ്പനി ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമയാണ് ജിത്തു മാധവൻ ചിത്രം. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ സൂര്യ നിർമ്മിക്കുന്ന ചിത്രങ്ങൾ ഒരുക്കാൻ മലയാളി സംവിധായകരെ കൂടുതലായി ക്ഷണിക്കുന്നു എന്നാണ് വിവരം. രാഹുൽ സദാശിവൻ - സൂര്യ ചിത്രം ഹൊറർ ഗണത്തിൽപ്പെടുന്നു. ജിത്തു മാധവൻ ചിത്രത്തിനുശേഷം ഴഗരം സ്റ്റുഡിയോസ് നിർമ്മിക്കുന്നത് സിനിമ ആയിരിക്കും. കൊച്ചി ആണ് സൂര്യ - ജിത്തുമാധവൻ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നസ്ളിയ നസിം ആണ് നായിക. നസ്ളിൻ, ജിത്തു മാധവൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ്. പുതുവർഷത്തിൽ മൂന്നു സൂര്യ ചിത്രങ്ങൾ തിയേറ്ററിൽ എത്തും. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ജനുവരി 26ന് റിലീസ് പ്രതീക്ഷിക്കുന്നു. തൃഷ ആണ് നായിക. മലയാളി താരങ്ങളായ ഇന്ദ്രൻസ്, ശിവദ, സ്വാസിക തുടങ്ങിയവരുമുണ്ട്. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം മേയ് ദിനത്തിൽ റിലീസ് ചെയ്യുന്നു. ബ്ളോക്ക് ബസ്റ്റർ ചിത്രം ലക്കി ഭാസ്കറുടെ സംവിധായകനാണ് വെങ്കി അട്ലൂരി. ജിത്തു മാധവൻ ചിത്രം അടുത്ത വർഷം അവസാനം റിലീസ് ചെയ്യുന്നു.