വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ റിവോൾവർ റിങ്കോ ടൈറ്റിൽ പോസ്റ്റർ ( തിങ്കൾ 8

Tuesday 09 December 2025 8:44 PM IST

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബാലതാരങ്ങളായ, ശ്രീപത് യാൻ , ആദിശേഷ്. വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർ നാച്വർ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്കു സഹായകരമാകുന്ന ഒരു ചെറുപ്പക്കാരന്റെയും ആത്മബന്ധത്തിന്റെയും കഥയാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളി ലൂടെയും അവതരിപ്പിക്കുന്നത്. ലാലു അലക്സ്, സാജു നവോദയ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.എ.സി, ആവണി, എന്നിവരാണ് മറ്റ് താരങ്ങൾ. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിക്കുന്നു.കൈതപ്രത്തിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകരുന്നു. വിസിബി ജോർജ് പൊൻകുന്നമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .

താരകപ്രൊഡക്ഷൻ സിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.