ഇരട്ട വോട്ടിടാൻ ശ്രമിച്ചയാൾ പിടിയിൽ

Wednesday 10 December 2025 3:52 AM IST

വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ പ്രിയദർശിനി നഗറിൽ വോട്ട് രേഖപ്പെടുത്തിയയാൾ, നഗരസഭയിലുൾപ്പെട്ട മുല്ലൂർ കെ.വി എൽ.പി.എസിലെ പോളിംഗ് ബൂത്തിലും വോട്ടിടാൻ ശ്രമിച്ചു. പ്രവർത്തകർ തടഞ്ഞതോടെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.ആദ്യം വോട്ട് ചെയ്തപ്പോഴുള്ള ചൂണ്ടുവിരലിലെ മഷി അടയാളം മായ്ച്ച നിലയിലായിരുന്നു.പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ അധികൃതരിൽ നിന്ന് പരാതി ലഭിച്ചില്ലെങ്കിൽ വിട്ടയക്കുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ സുനിൽ ഗോപി അറിയിച്ചു.