വെനീസിലെ അജിത്ത്
ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദ ഇയർ 2025 പുരസ്കാരം ഏറ്റുവാങ്ങാൻ അജിത്തിനൊപ്പം ശാലിനിയും മക്കളും വെനീസിലെത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ശാലിനി പങ്കുവച്ചതാണ് ചിത്രങ്ങൾ.
കഴിഞ്ഞ വർഷം മുതൽ കാർ റേസിംഗിൽ സജീവമായ അജിത് 'അജിത് കുമാർ റേസിംഗ്' എന്ന പേരിൽ സ്വന്തമായി റേസിംഗ് കമ്പനിയും രൂപീകരിച്ചിരുന്നു. ദുബായ്, ബെൽജിയം തുടങ്ങി രാജ്യങ്ങളിൽ നടന്ന റേസുകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
എച്ച് സീരിസ് കാറോട്ട മത്സരത്തിലും അജിത്തിന്റെ ടീം വിജയം നേടി . ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് സ്വന്തമാക്കി .
മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട താരകുടുംബമാണ് ഇവരുടേത്. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ പതിയാറുണ്ട്.