49ലും ചെറുപ്പം, സാരി ചിത്രങ്ങളുമായി മീന
ജീത്തു ജോസഫിന്റെ ദൃശ്യം 3 പൂർത്തിയാക്കി നടി മീന പങ്കുവച്ച സാരി ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.പൗഡർ ബ്ലൂ, സിൽവർ- ഗ്രേ നിറത്തിലുള്ള സിൽക്ക് സാരിയാണ് മീനയുടെ വേഷം. 49 വയസുകാരിയായ മീന ലുക്കിൽ ഇപ്പോഴും ചെറുപ്പമായിരിക്കുന്നു എന്ന് ആരാധകരുടെ കമന്റ്.
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന. ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറുകയായിരുന്നു .തെന്നിന്ത്യയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി അഭിനയിച്ച നടിമാരിൽ ഒരാളാണ് മീന. നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിനാൽ മലയാളികളെ സംബന്ധിച്ച് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് മീന.1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ ആദ്യം റിലീസ് ആയ ചിത്രം എങ്കെയോ കേട്ട കുറൽ ആയിരുന്നു പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. സാന്ത്വനം എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസിൽ അഭിനയിച്ചു. ഗ്ലാമർ നായികയായി മുത്തുവിൽ ഉൾപ്പെടെ അഭിനയിക്കുമ്പോൾ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷൺമുഖിയിൽ അഭിനയിച്ചു.മലയാളത്തിൽ മോഹൻലാലിന്റെ നായികയായി ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചു.