എക്‌സൈസ് പരിശോധന, 25.5 ലിറ്റർ മദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

Wednesday 10 December 2025 1:13 AM IST

വെഞ്ഞാറമൂട് : തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാമനപുരം എക്‌സൈസ് അധികൃതർ നടത്തിയ പ്രത്യേക പരിശോധനയിൽ, 25.5 ലിറ്റർ മദ്യം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി.നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ പാങ്ങോട് ചന്തക്കുന്ന് സ്വദേശി നൗഷാദാണ് അറസ്റ്റിലായത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സർക്കാ‌‌ർ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ദിവസങ്ങളിൽ വിൽക്കുന്നതിനുവേണ്ടി കരുതിവച്ചതായിരുന്നു മദ്യം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് അധികൃതർ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ മദ്യം ഒളിപ്പിച്ചുവച്ച കാര്യം ഇയാൾ എക്‌സൈസിനോട് സമ്മതിച്ചു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ ശ്രാവൺ .സി.എസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു,പ്രിവന്റീവ് ഓഫീസർമാരായ അനിരുദ്ധൻ,പ്രിവന്റീവ് അൻസർ,സജിത്ത്,സിവിൽ എക്‌സൈസ് ഓഫീസർമായ അർജുൻ,രാഹുൽ,അനീഷ്,ആസിഫ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ ആതിര ചന്ദ്രൻ എന്നിവർ പരിശോധനയിൻ പങ്കെടുത്തു.

ഫോട്ടോ:വാമനപുരം എക്‌സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ പിടികൂടിയ മദ്യവും പ്രതി നൗഷാദും.