ജില്ലയിൽ 67.42% പോളിംഗ്, കോർപ്പറേഷനിൽ 58.24%
തിരുവനന്തപുരം:ഒരുകോർപ്പറേഷനും നാല് മുനിസിപ്പാലിറ്റികളും ജില്ലാപഞ്ചായത്തും ഉൾപ്പെടെ ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 67.42% പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് പൊതുവെ സമാധാനപരമായിരുന്നു. തിരുവല്ലത്ത് പോളിംഗിനെത്തിയ ഒരു വോട്ടർ കുഴഞ്ഞുവീണുമരിച്ചു. കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ രണ്ടാം ബൂത്തിൽ കള്ളവോട്ടിനെ ചൊല്ലി സംഘർഷമുണ്ടായി. പുതിയതുറയിൽ വോട്ടെടുപ്പിനിടെയുണ്ടായ അക്രമത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. വിഴിഞ്ഞം വാർഡിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ചു. ശാസ്തമംഗലം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി വോട്ടെടുപ്പിനിടെ പ്രീപോളിംഗ് ഫലം സാമൂഹ്യമാധ്യമത്തിൽ പരസ്യപ്പെടുത്തിയത് വിവാദമായി. തിരുവനന്തപുരം കോർപ്പറേഷനിൽ 58.24%ആണ് പോളിംഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 59.96%പേർ വോട്ടിനെത്തിയിരുന്നു. ജില്ലയിൽ 2912773വോട്ടർമാരിൽ 1963684വോട്ടുചെയ്യാനെത്തിയെന്നാണ് കണക്ക്.1353215പുരുഷൻമാരിൽ 914228 പേരും(67.56%)1559526 സ്ത്രീ വോട്ടർമാരിൽ 1049334 പേരും (67.29%) 32ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 17പേരും (53.12%)വോട്ടെടുപ്പിൽ പങ്കാളികളായി. തിരുവനന്തപുരം കോർപറേഷനിലെ 814967വോട്ടർമാരിൽ 474620 പേരാണ് വോട്ട് ചെയ്തത്.
#മുനിസിപ്പാലിറ്റി ( ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം എന്ന ക്രമത്തിൽ) 1. ആറ്റിങ്ങൽ 32826, 22607, 68.87% 2. നെടുമങ്ങാട് 58248, 40934, 70.28% 3. വർക്കല 33911, 22514, 66.39% 4. നെയ്യാറ്റിൻകര 66808, 47008, 70.36%
#ബ്ലോക്കുകൾ ( ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം എന്ന ക്രമത്തിൽ)
1. നേമം 247234,177252, 71.69% 2. പോത്തൻകോട് 149070, 104312, 69.98% 3. വെള്ളനാട് 208642, 151151, 72.45% 4. നെടുമങ്ങാട് 162595, 113395, 69.74% 5. വാമനപുരം199179, 139650, 70.11% 6. കിളിമാനൂർ 186711, 132681, 71.06% 7. ചിറയിൻകീഴ് 133392,92164, 69.09% 8. വർക്കല 140580, 96522, 68.66% 9. പെരുങ്കടവിള 180632, 133568, 73.94% 10.അതിയന്നൂർ 125942, 92535, 73.47% 11. പാറശ്ശാല 172036, 122443, 71.17%