വാക്ക് ഫോർ ഗുരുവായൂർ പദയാത്ര
Wednesday 10 December 2025 12:01 AM IST
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഗുരുവായൂരിന്റെ നല്ല നാളേക്കായി യു.ഡി.എഫ് എന്ന മുദ്രാവാക്യവുമായി വാക്ക് ഫോർ ഗുരുവായൂർ എന്ന പേരിൽ പദയാത്ര നടത്തി. എ.ഐ.സി.സി സെക്രട്ടറി ടി.എൻ.പ്രതാപൻ പദയാത്രയ്ക്ക് നേതൃത്വം നൽകി. ഡി.സി.സി സെക്രട്ടറി അഡ്വ: ടി.എസ്.അജിത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, യു.ഡി.എഫ് നേതാക്കളായ ആർ.രവികുമാർ, കെ.പി.എ. റഷീദ്, എ.ടി.സ്റ്റീഫൻ, ആർ.വി.ജലീൽ, സി.എസ്. സൂരജ്, മോഹൻദാസ് ചേലനാട്, ബാലൻ വാറനാട്ട്, വി.കെ. സുജിത്, ഓ.ആർ പ്രതീഷ്, എ.കെ. ഷൈമൽ, ടി.കെ.ഗോപാലകൃഷ്ണൻ, ശിവൻ പാലിയത്ത് എന്നിവർ നേതൃത്വം നൽകി.