കൊട്ടിക്കയറി പ്രചാരണക്കലാശം! ഇന്ന് നിശബ്ദ പ്രചാരണം, നാളെ ബൂത്തിലേക്ക്

Wednesday 10 December 2025 12:03 AM IST

തൃശൂർ: വടക്കുന്നാഥന്റെ തെക്കേ ഗോപുര നടയിൽ മേളവും ഡി.ജെയും വെടിക്കെട്ടും കൊടികളും കാവടികളുമായി തദ്ദേശപ്പോരിന്റെ പ്രചാരണക്കലാശത്തിന് മുന്നണികൾ അണിനിരന്നപ്പോൾ ആവേശം വാനോളമായി.കോർപറേഷന്റെ മുൻപിലെ എം.ഒ റോഡിൽ എൽ.ഡി.എഫും സ്വരാജ് റൗണ്ടിൽ ജോസ് തിയേറ്ററിന് സമീപം യു.ഡി.എഫും രാഗം തിയേറ്ററിന് മുൻപിൽ എൻ.ഡി.എയും രണ്ടുമണിക്കൂർ നേരം കലാശക്കൊട്ട് കൊട്ടിക്കയറി.

തെക്കേ ഗോപുരനടയ്ക്ക് താഴെ നിന്നും സ്വരാജ് റൗണ്ട് വരെയുള്ള വടക്കുന്നാഥ ക്ഷേത്രം മൈതാനിയിൽ പൊതുജനങ്ങളും പ്രചാരണപ്പൂരം നേരിൽ കാണാനെത്തി. വൈകിട്ട് മൂന്നോടെ സ്വരാജ് റൗണ്ടിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്കും ബസുകൾക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നാലോടെ എൻ.ഡി.എയാണ് ആദ്യം കലാശക്കൊട്ടിനെത്തിയത്. തൊട്ടുപിന്നാലെ യു.ഡി.എഫും പിന്നീട് എൽ.ഡി.എഫും യഥാസ്ഥാനത്തെത്തി.

നവംബർ പത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ പ്രചാരണത്തിനാണ് ഇന്നലെ സമാപനമായത്. ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജില്ല ബൂത്തിലെത്തും. സ്വരാജ് റൗണ്ടിൽ നടന്ന കോർപറേഷൻ തല കൊട്ടിക്കലാശത്തിന് പുറമെ ചെറിയ കേന്ദ്രങ്ങളിലും ആവേശപൂർവമാണ് പ്രചാരണക്കലാശം. സ്വരാജ് റൗണ്ടിൽ സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖ് ഉൾപ്പെടെ എത്തിയാണ് സുരക്ഷ ഒരുക്കിയത്.

എൽ.ഡി.എഫ്

സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് കൊട്ടിക്കലാശത്തിനെത്തിയത്. സ്ഥാനാർത്ഥിയുടെ ചിത്രം വയറിൽ ആലേഖനം ചെയ്ത പുലിവേഷങ്ങളും നാസിക് ഡോളും പാണ്ടയും കരടിവേഷങ്ങളും വലിയ കൊടികളും പ്ലക്കാർഡുകളും എല്ലാം ഉൾപ്പെടുന്നതായിരുന്നു എൽ.ഡി.എഫ് സംഘം. ഇടയ്ക്കിടെ ആകാശത്തേക്ക് കടലാസ് പീരങ്കിയും നിറയൊഴിച്ച് സായാഹ്നത്തെ കൂടുതൽ ചുമന്ന ശോഭ നൽകി. ഒടുവിൽ ചെറു ചൈനീസ് വെടിക്കെട്ടോടെ കൊട്ടിക്കലാശത്തിന് സമാപനം കുറിച്ചു.

യു.ഡി.എഫ്

കോർപറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന രാജൻ ജെ. പല്ലനാണ് യു.ഡി.എഫ് പ്രചാരണത്തെ മുന്നിൽ നിന്നും നയിച്ചത്. ഡി.ജെ പാട്ടും നാസിക് ഡോളും സ്ഥാനാർത്ഥിച്ചിത്രം കുടവയറിൽ പതിച്ച പുലിവേഷങ്ങളും ബലൂണുകളും ഇടയ്ക്കിടെ ഉയർന്നുപൊങ്ങുന്ന കടലാസ് അമിട്ടും എല്ലാം യു.ഡി.എഫ് സംഘത്തെ ആവേശത്തിലാക്കി. കൈയിൽ നിന്നും പറത്തിവിടുന്ന ബലൂൺ കൂട്ടവും ഇടയ്ക്കിടെ ഉയർന്നു പൊങ്ങി. ഏറ്റവുമൊടുവിൽ പത്തുമിനിറ്റോളം നിറുത്താതെ ചൈനീസ് കരിമരുന്ന് പ്രയോഗവും നടത്തിയായിരുന്നു സമാപനം.

എൻ.ഡി.എ

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നേരിട്ടെത്തിയാണ് കൊട്ടിക്കലാശം ആവേശത്തിലാക്കിയത്. പൂക്കാവടികളും പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും കട്ടൗട്ടുകളുമായി എത്തിയ പ്രവർത്തർ ശിങ്കാരിമേളത്തിന്റെ താളത്തിനൊപ്പം ആവേശനൃത്തം ചവിട്ടി. ഇടയ്ക്കിടെ ഉയർന്നുപൊങ്ങിയ കടലാസ് പീരങ്കി ആവേശം വാനോളം ഉയർത്തി. സിനിമാ പാട്ടിനൊപ്പം ഡി.ജെ ലൈറ്റും മിന്നിത്തിളങ്ങിപ്പോൾ പ്രചാരണപ്പൂരത്തിന്റെ കലാശത്തിൽ ആനന്ദനൃത്തം തന്നെ പിറന്നു. ഒടുവിൽ കൃത്യം ആറിന് കലാശക്കൊട്ടിന് സമാപനമായി.

സ്ഥാ​നാ​ർ​ത്ഥി​ക​ളി​ലും​ ​വോ​ട്ട​ർ​മാ​രി​ലും വ​നി​ത​ക​ൾ​ ​മു​ന്നിൽ

  • ക​ന്നി​ ​വോ​ട്ട​ർ​മാ​ർ​ 54204​ ​പേർ

തൃ​ശൂ​ർ​:​ ​ഇ​ത്ത​വ​ണ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ലും​ ​വോ​ട്ട​ർ​മാ​രി​ലും​ ​വ​നി​ത​ക​ൾ​ ​മു​ന്നി​ൽ.​ ​ജി​ല്ല​യി​ലെ​ ​ആ​കെ​ 27,36,817​ ​വോ​ട്ട​ർ​മാ​രി​ൽ​ 14,59,670​ ​പേ​ർ​ ​സ്ത്രീ​ക​ളാ​ണ്.​ 12,77,120​ ​പേ​രാ​ണ് ​പു​രു​ഷ​ ​വോ​ട്ട​ർ​മാ​ർ.​ ​ജി​ല്ല​യി​ൽ​ 111​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​ 2204​ ​വാ​ർ​ഡു​ക​ളി​ൽ​ 7208​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണു​ള്ള​ത്.​ ​ഇ​തി​ൽ​ 3813​ ​പേ​രും​ ​വ​നി​ത​ക​ളാ​ണ്.​ 3395​ ​പേ​രാ​ണ് ​പു​രു​ഷ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.​ ​ക​ന്നി​വോ​ട്ട​ർ​മാ​ർ​ 54204​ ​പേ​രാ​ണ്.​ 27​ ​വോ​ട്ട​ർ​മാ​ർ​ ​ഭി​ന്ന​ലിം​ഗ​ക്കാ​രും​ 280​ ​പ്ര​വാ​സി​ ​വോ​ട്ട​ർ​മാ​രു​മു​ണ്ട്.​ 3282​ ​പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.​ ​പോ​ളിം​ഗ് ​ഡ്യൂ​ട്ടി​ക്കാ​യി​ 15,753​ ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.​ 3282​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ​മാ​രും​ 3282​ ​ഫ​സ്റ്റ് ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​രും​ 6564​ ​പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​രു​മു​ണ്ടാ​കും.​ 20​ ​ശ​ത​മാ​നം​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​റി​സ​ർ​വാ​യും​ ​നി​യ​മി​ച്ചി​ട്ടു​ണ്ട്.​ 4557​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും.​ ​ജി​ല്ല​യി​ൽ​ ​ആ​കെ​ 24​ ​വോ​ട്ടിം​ഗ് ​മെ​ഷീ​ൻ​ ​വി​ത​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്.

ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ണം​:​ ​ക​ള​ക്ടർ

തൃ​ശൂ​ർ​:​ ​നാ​ളെ​ ​ന​ട​ക്കു​ന്ന​ ​വോ​ട്ടിം​ഗി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന് ​രാ​വി​ലെ​ ​ആ​റു​ ​മു​ത​ൽ​ 48​ ​മ​ണി​ക്കൂ​റും​ ​കൗ​ണ്ടിം​ഗ് ​ദി​ന​മാ​യ​ 13​ ​ഉം​ ​ഡ്രൈ​ഡേ​ ​ആ​യി​രി​ക്കും.​ ​പൂ​ർ​ണ​മാ​യും​ ​ഹ​രി​ത​ച​ട്ടം​ ​പാ​ലി​ച്ചാ​യി​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​നാ​ളെ​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​വൈ​കീ​ട്ട് ​ആ​റ് ​വ​രെ​യാ​ണ് ​വോ​ട്ടിം​ഗ് ​സ​മ​യം.​ ​ആ​റു​ ​വ​രെ​ ​വ​രി​യി​ലു​ള്ള​ ​എ​ല്ലാ​വ​ർ​ക്കും​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കു​മെ​ന്നും​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​ൻ,​ ​വി​ത​ര​ണ​ ​സ്വീ​ക​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ന് ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​വോ​ട്ടെ​ടു​പ്പ് ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ,​ ​പൊ​തു​മേ​ഖ​ല,​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​വ​ധി​യാ​ണ്.​ ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 12​ന് ​ഡ്യൂ​ട്ടി​ ​ലീ​വ് ​അ​നു​വ​ദി​ച്ചു.​ ​സ്‌​ട്രോം​ഗ് ​റൂ​മും​ ​കൗ​ണ്ടിം​ഗ് ​സ്‌​റ്റേ​ഷ​നു​ക​ളു​മാ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 12​ന് ​അ​വ​ധി​യാ​ണ്. 13​ന് ​രാ​വി​ലെ​ ​എ​ട്ടു​ ​മു​ത​ൽ​ ​വോ​ട്ടെ​ണ്ണ​ൽ​ ​ആ​രം​ഭി​ക്കും.​ ​റി​ട്ടേ​ണിം​ഗ് ​ഓ​ഫീ​സ​റാ​യ​ ​ക​ള​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റി​ലാ​കും​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റ് ​കൗ​ണ്ടിം​ഗ്.