കള്ളവോട്ടിന് ശ്രമം; റിട്ട.പൊലീസ് ഓഫീസർ പിടിയിൽ
Wednesday 10 December 2025 2:34 AM IST
നെടുമങ്ങാട് : കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച റിട്ട.പൊലീസ് ഓഫീസറെ കൈയോടെ പൊക്കി ഇൻ-ഏജന്റുമാർ.അരുവിക്കര പഞ്ചായത്തിലെ കരുമരക്കോട് വാർഡിലുൾപ്പെട്ട അഴീക്കോട് ബൂത്തിലാണ് സംഭവം.അരുവിക്കര ഹൈസ്കൂളിൽ ഇരുമ്പ വാർഡിലെ രണ്ടാമത്തെ ബൂത്തിൽ 464-ാം നമ്പറായി വോട്ട് രേഖപ്പെടുത്തിയ ശേഷം അഴീക്കോട് ബൂത്തിൽ വോട്ട് ചെയ്യാൻ ശ്രമിക്കവേ,കെ. എസ്. മധുവാണ് പിടിക്കപ്പെട്ടത്.ഇയാൾ പ്രാദേശിക സി.പി.എം പ്രവർത്തകനാണെന്ന് അറിയുന്നു.വ്യാജ വോട്ടറെന്ന് കണ്ടെത്തി ചില ഇൻ ഏജന്റുമാർ ബഹളം വച്ചതോടെ ഇയാൾ പോളിംഗ് ബൂത്തിൽ നിന്ന് പുറത്തേയ്‌ക്കോടി. പിന്തുടർന്ന് ഓടിയ വിവിധ പാർട്ടി പ്രവർത്തകരും പൊലീസും ചേർന്നാണ് മധുവിനെ പിടികൂടിയത്.