അനധികൃത മദ്യവില്പന: ഒരാൾ അറസ്റ്റിൽ
Wednesday 10 December 2025 7:50 AM IST
ചേർത്തല : 11 ലിറ്റർ ഇന്ത്യൻനിർമ്മിത വിദേശമദ്യവുമായി 50കാരനെ എക്സൈസ് അറസ്റ്റു ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 11ാം വാർഡിൽ തിരുനല്ലൂർ ആലുംകാട്ടിൽ രാജീവിനെയാണ് എക്‌സൈസ് ചേർത്തല റേഞ്ച് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി.ബിനേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത്. അസി ഇൻസ്‌പെക്ടർ ബെന്നി വർഗീസ്, പ്രിവന്റീവ് ഓഫീസർമാരായ കെ.വി.സുരേഷ്,സാലിച്ചൻ,തസ്ലിം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീജിത്ത്, അമൽ രാജ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ രാജീവിനെ റിമാൻഡ് ചെയ്തു.