വോട്ട് തേടി നെട്ടോട്ടം
Tuesday 09 December 2025 11:59 PM IST
ആലപ്പുഴ : വാർഡ് വിഭജനം വരുത്തി വെച്ച പൊല്ലാപ്പിൽ വോട്ടർമാർ നെട്ടോട്ടമോടി. ഒരു വീട്ടിലെ വോട്ടർമാർക്ക് പല ബൂത്തുകളിൽ വോട്ട്, ചിലർക്ക് രണ്ടു വാർഡുകളിൽ വോട്ട്, മറ്റു ചിലർക്ക് തേടി നടന്നിട്ടും വോട്ട് കണ്ടുപിടിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം. മിക്ക പോളിംഗ് ബൂത്തുകളിലും ഒരു വിഭാഗം വോട്ടർമാർ ഇത്തരം പ്രതിസന്ധികൾ നേരിട്ടു. ഒരു ബൂത്തിലും വോട്ടില്ലെന്ന് മനസ്സിലാക്കി നിരാശരായി മടങ്ങിയവരും ധാരാളം. വാർഡ് വിഭജിക്കപ്പെട്ടതോടെയാണ് പലർക്കും രണ്ട് വാർഡുകളിലെ ലിസ്റ്റിൽ പേര് വന്നത്. മുൻ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ ആത്മവിശ്വാസത്തിൽ ഇത്തവണ എത്തിയ പലരും അവസാനനിമിഷമാണ് വോട്ടവകാശം ഇല്ലെന്ന് തിരിച്ചറിഞ്ഞത്.