അടൂർ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരം: പി.ജെ. ജോസഫ്

Wednesday 10 December 2025 12:00 AM IST

തൊടുപുഴ: നടി ആക്രമിക്കപ്പെട്ട കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. കേസിൽ സർക്കാർ അപ്പീൽ പോകുന്നത് സ്വാഭാവിക നടപടിയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.