ഡോ. എസ്. അഹമ്മദിന് പുരസ്കാരം
Wednesday 10 December 2025 12:21 AM IST
തിരുവനന്തപുരം: ഡൽഹിയിലെ ദേശീയ മനുഷ്യാവകാശ ഫെഡറേഷന്റെ ' മനുഷ്യാവകാശ പ്രവാസി മിത്ര ' അവാർഡിന് എൻ.ആർ.ഐ. കൗൺസിൽ ഒഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് ഡോ. എസ്. അഹമ്മദിനെ തിരഞ്ഞെടുത്തു. ലോക മനുഷ്യാവകാശദിനമായ ഡിസംബർ 20ന് കോഴിക്കോട്ട് ചേമ്പർ ഒഫ് കോമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജൂഡിഷ്യൽ മെമ്പർ കെ.ബൈജുനാഥ് അവാർഡ് നൽകും. ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി.സി. അച്ചൻ കുഞ്ഞു അദ്ധ്യക്ഷത വഹിക്കും.ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ,അഡ്വ.ടി.ആസിഫ്അലി എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.