'തേൻ നിലാവ്' കുട്ടികളുടെ കലാസന്ധ്യ
Wednesday 10 December 2025 12:23 AM IST
തൃപ്രയാർ: ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃപ്രയാർ വൈ മാളിൽ തളിക്കുളം ബി.ആർ.സി യുടെനേതൃത്വത്തിൽ 'തേൻ നിലാവ്' കുട്ടികളുടെ കലാസന്ധ്യ സംഘടിപ്പിച്ചു. എ.ഇ.ഒ കെ.വി.അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ കോഡിനേറ്റർ ഡോ. എൻ. ജെ.ബിനോയ് ഉദ്ഘാടനം ചെയ്തു. ഗായിക സിയാ ശ്രുതി, ജഗ്ലിംഗ് താരം പ്രതിജ്ഞൻ രാമനാഥൻ, ബി.പി.സി ടി.വി .ചിത്രകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ കെ. ബി . ബ്രിജി, എച്ച് .എം ഫോറം കൺവീനർ ഷാജി ജോർജ്, ബി.ആർ.സി സ്റ്റാഫ് സെക്രട്ടറി സലാഹുദ്ദീൻ തങ്ങൾ, കെ.എസ്. ദർശിൻ ,വൈ മാൾ മാനേജർമാരായ മെവിൻ സേവ്യർ, കെ.പി.വിനോജ് , സി.പി.വിജയൻ,സ്‌പെഷ്യൽ എഡ്യൂകേറ്റർ സിമി സത്യൻ എന്നിവർ സംസാരിച്ചു.