കേരളസർവകലാശാലയിൽ അന്താരാഷ്ട്ര കോൺഫറൻസ്
Wednesday 10 December 2025 1:30 AM IST
തിരുവനന്തപുരം: കേരളസർവകലാശാലയിൽ അന്താരാഷ്ട്ര കോൺഫറൻസ് 10 മുതൽ 12 വരെ കാര്യവട്ടം ക്യാമ്പസിൽ നടത്തും.മൈക്രോ എവിഡൻസ് ഓൺ ഇന്നൊവേഷൻ ആന്റ് ഡെവലപ്മെന്റ് കോൺഫറൻസ് സാമ്പത്തിക ശാസ്ത്ര വകുപ്പ്, യുണൈറ്റഡ് നേഷൻസ് സർവകലാശാലകളായ യു.എൻ.യു മെരിറ്റ്,യു.എൻ.യു ക്രിസ്‌സ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 10ന് വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. 26 രാജ്യങ്ങളിൽ നിന്നുള്ള 33 പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളത്തിന്റെ ഭാവി നയ രൂപീകരണത്തെക്കുറിച്ച് മന്ത്രിമാരായ പി രാജീവും എം ബി രാജേഷും 12ന് സംസാരിക്കും.