പുസ്തക പ്രകാശനം
Wednesday 10 December 2025 3:28 AM IST
തിരുവനന്തപുരം: ഉള്ളൂർ വി.മനോഹരൻ രചിച്ച അകലങ്ങൾ എന്ന പുസ്തകം ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്യും.പ്രസ് ക്ലബിൽ ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ഐക്യമലയാള പ്രസ്ഥാനം ജനറൽ സെക്രട്ടറി ഹരിദാസൻ അദ്ധ്യക്ഷത വഹിക്കും.കേരള സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന പുസ്തകം ഏറ്റുവാങ്ങും.ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.സി.ഉദയകല പുസ്തക പരിചയം നടത്തും.ഡോ.എം.രാജീവ് കുമാർ, ഡോ.കെ.കെ.സുദർശൻ, ഡോ.എൽ.ആർ.മധുജൻ, പി.ആർ.ശ്രീകുമാർ, അഡ്വ.എസ്.കെ.പ്രമോദ്, ബിന്നി സാഹിതി തുടങ്ങിയവർ പങ്കെടുക്കും.