ഫ്ളക്സ് ബോർഡുകൾ മാറ്റാൻ നിർദ്ദേശം
Wednesday 10 December 2025 1:31 AM IST
നെയ്യാറ്റിൻകര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ടൺ കണക്കിന് ശേഷിക്കുന്ന ഫ്ളക്സ് മലിന്യങ്ങൾ സ്ഥാനാർത്ഥികൾ തന്നെ നീക്കം ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരവുകൾ. നെയ്യാറ്റിൻകര നഗരസഭയിലെ സംസ്ഥാന പാത ഉൾപ്പെടെ ഇടറോഡുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ ചിഹ്നം,പേര്,ഫോട്ടോ എന്നിവ ഉൾപ്പെടുത്തിയുള്ള ഫ്ളക്സുകൾ,ബാനറുകൾ,ബോർഡുകൾ എന്നിവയാണ് പൊതുനിരത്തുകളെ കീഴടക്കിയിരിക്കുന്നത്. ടൗൺ പ്രദേശത്തെ മുഴുവൻ ബോർഡുകളും ഉടൻ നീക്കം ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.