എം.എം ചർച്ചിൽ വാർഷിക സ്തോത്ര ആരാധന
Wednesday 10 December 2025 2:12 AM IST
തിരുവനന്തപുരം: പാളയം എൽ.എം.എസ് കോമ്പൗണ്ടിലെ സി.എസ്.ഐ എം.എം ചർച്ചിന്റെ 119-ാം വാർഷികത്തോടനുബന്ധിച്ച് വാർഷിക സ്തോത്ര ആരാധന നടത്തി.ഡോ.ചെറിയാൻ പണിക്കർ മുഖ്യാതിഥിയായി.സഭാ സെക്രട്ടറി ഡോ.സാംസൺ നേശയ്യ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ഔദ്യോഗിക, സാമൂഹിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവരെയും വിവിധ യൂണിവേഴ്സിറ്റി, ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവരുമായ 70 പേരെ അനുമോദിച്ചു.