ഹരിത ബൂത്ത് ശ്രദ്ധേയമായി

Wednesday 10 December 2025 1:13 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ 11-ാം വാർഡിലെ ഹരിത ബൂത്ത് ശ്രദ്ധേയമായി.ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് അധികൃതർ പ്രകൃതി സൗഹൃദ ഹരിത ബൂത്ത് ഒരുക്കിയത്. പൂർണമായും പച്ചത്തെങ്ങോല കൊണ്ട് നിർമ്മിച്ച ഹരിത ബൂത്തിൽ ഇലകളിൽ ബോധവത്കരണ വാചകങ്ങൾ എഴുതിയിട്ടുണ്ട്. ഉള്ളിൽ പനയോലപായ്കളും കുടിക്കാൻ മൺപാത്രത്തിൽ കുടിവെള്ളവും വച്ചിട്ടുണ്ട്.